അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി

Jaihind Webdesk
Wednesday, December 8, 2021

 

കൊല്ലം: അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു. തീരത്ത് നിന്ന് 3 നോട്ടിക്കൽ മൈൽ ഉള്ളിൽ വെച്ചാണ് ബോട്ടിന് തീപിടിച്ചത്. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് അപകടമുണ്ടായത്.

ബോട്ടിലുണ്ടായിരുന്നു തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തി. 9 തൊഴിലാളികൾ ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോട്ട് പൂർണമായും കത്തിനശിച്ചു. വിവരമറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് കടലിൽ പട്രോളിംഗ് നടത്തുന്ന കോസ്റ്റൽ പൊലിസിന്‍റെയോ മറൈൻ എൻഫോഴ്സ്മെന്‍റിന്‍റേയോ സഹായം ലഭിച്ചില്ലെന്ന് മത്സ്യ തൊഴിലാളികൾ പരാതി പറയുന്നു.