പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; സി പി എം നേതാവിന്‍റെ മുന്‍കൂര്‍ ജാമ്യം കോഴിക്കോട് ജില്ലാ പോക്സോ കോടതി തള്ളി

Jaihind Webdesk
Wednesday, January 11, 2023

കോഴിക്കോട് : മാവൂരില്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ സി പി എം നേതാവായ പഞ്ചായത്തംഗത്തിന് മുൻകൂർ ജാമ്യമില്ല. മാവൂര്‍ പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ പോക്സോ കോടതി തള്ളി.

പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സിപിഎം മെമ്പറായ ഉണ്ണിക്കൃഷ്ണനെ സി പി എം നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം . മോക്ഡ്രില്‍ കഴിഞ്ഞു പോകുന്നതിനിടെ ആംബുലന്‍സിലും കാറിലും വച്ച് പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്