ലഹരി മരുന്ന് നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചു; സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ

Jaihind Webdesk
Thursday, November 17, 2022

എറണാകുളം: ലഹരി മരുന്ന് നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ  സി.ഐ.ടി.യു നേതാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി ജോഷി തോമസാണ് അറസ്റ്റിലായത്. സി.ഐ.ടി.യു എറണാകുളം ഏരിയ കമ്മിറ്റി അംഗമാണ്. ഓഗസ്റ്റ് മാസം ഒറ്റപ്പാലത്ത് നിന്നും കാണാതായ പെൺകുട്ടിയെയാണ് എറണാകുളം നഗരത്തിലെ വിവിധ ഇടങ്ങളിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ജോഷി തോമസിനെ കൂടാതെ മറ്റ് എട്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം സെൻട്രൽ പോലീസും പാലാരിവട്ടം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

തൃശൂർ ,എറണാകുളം, പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രതികൾ. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അറസ്റ്റിലായ സി.ഐ.ടി.യു നേതാവ് ജോഷി തോമസ് 2018 ൽ നടന്ന പുല്ലേപ്പടി ഓൺലൈൻ പെൺവാണിഭ കേസിലും പ്രതിയാണ്. അന്ന് പോക്സോ നിയമ പ്രകാരം അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം സി.പി.എമ്മിൽ സജീവമായി പ്രവർത്തിച്ച് വരികയാണ് വീണ്ടും പിടിയിലായിരിക്കുന്നത്.