തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ വായടപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. റഹീമിന്റെ പോസ്റ്റില്‍ ചെറിയ ഒരു തിരുത്തുണ്ടെന്നും (ഐ)ഫോണ്‍ എന്നതിലെ ഐ, സിപി(ഐ) എമ്മിലെ ഐ എന്ന് തിരുത്തി വായിക്കണമെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ഐ ഫോണുമായി ബന്ധപ്പെട്ട് റഹീം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ പരിഹാസം.
‘‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം . (ഐ) ഫോൺ സി പി (ഐ) എം ലെ (ഐ).” – ഐ ഫോണ്‍ എന്ന ഹാഷ് ടാഗോടെ ഷാഫി പറമ്പില്‍ കുറിച്ചു.
സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണില്‍ ഒന്ന് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായതോടെയാണ് റഹീമിന്റെ പോസ്റ്റ് ഷാഫി പറമ്പില്‍ ഷെയർ ചെയ്തത്. പ്രതിപക്ഷ നേതാവിനെ ഉദ്ദേശിച്ചായിരുന്നു റഹീമിന്റെ പോസ്റ്റ്. എന്നാല്‍ പാർട്ടി സെക്രട്ടറിയായിരുന്നു കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ കൈവശമാണ് ഐ ഫോണ്‍ എന്ന കസ്റ്റംസ് കണ്ടെത്തലോടെ സകല വ്യാജപ്രചാരണവും പൊളിഞ്ഞു.
https://www.facebook.com/shafiparambilmla/photos/a.546202162083421/3886840801352857/