ബഹറിനിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നു മരണം കൂടി. 65 ഉം, 60 ഉം വയസുള്ള സ്വദേശികളും 60 വയസുള്ള വിദേശിയുമാണ് ആണ് മരണമടഞ്ഞത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 140 ആയി . 3402 പേര് ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 35,205 പേര് ഇതുവരെ രോഗ മുക്തി നേടിയതായും 48 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 780, 081 പേരെ ആണ് ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയത്