കുവൈറ്റില്‍ കൊവിഡ് -19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 421 ആയി. രാജ്യത്ത്687 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 61872 ആയി. പുതിയതായി 727 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 52,247 ആയി . 9204 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.