റമസാന്‍: യു.എ.ഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ

Jaihind News Bureau
Sunday, April 19, 2020

ദുബായ് : യു.എ.ഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ റമസാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമസാനില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും ഓഫീസ് പ്രവര്‍ത്തന സമയം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇപ്രകാരം റമസാനില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഓഫീസ് പ്രവൃത്തിക്കുകയെന്നും അധികൃര്‍ വ്യക്തമാക്കി. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയം വരും ദിവസങ്ങളില്‍ പ്രഖാപിക്കുമെന്നറിയുന്നു. ഏപ്രില്‍ 24 മുതല്‍ റമസാന്‍ നോമ്പ് ആരംഭിക്കുമെന്നാണ് സൂചനകള്‍.