ജി.എസ്.ടി പരസ്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് 132.38 കോടി

Jaihind Webdesk
Tuesday, September 4, 2018

ന്യൂഡല്‍ഡി: ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കായി കേന്ദ്രസർക്കാർ ചെലവിട്ടത് 132.38 കോടി രൂപയെന്ന് റിപ്പോർട്ട്. വിവരവകാശ നിയമപ്രകാരം വാർത്തവിതരണ മന്ത്രാലയം നൽകിയതാണ് ഈ വിവരം.

ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യമാകെ പരസ്യപ്രചാരണങ്ങളായി കേന്ദ്ര സർക്കാർ ചെലവിട്ട കണക്കുകളാണിവ. വിവിധ മാധ്യമങ്ങൾ വഴിയുളള പരസ്യങ്ങൾക്ക് കോടികണക്കിന് രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=f7R8J23ma7U

മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്‌റെച്ച് ആൻഡ് കമ്മ്യൂണിക്കേഷന്റെ കണക്കുകൾ പ്രകാരം അച്ചടി മാധ്യമങ്ങൾ വഴി പരസ്യം നൽകുന്നതിനായി 126 കോടി രൂപ ചെലവാക്കിപ്പോൾ ജി.എസ്.ടിയുടെ പ്രചാരത്തിനായി ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പരസ്യം നൽകാൻ ചെലവുകളൊന്നും വന്നിട്ടില്ലെന്നും സർക്കാർ പറയുന്നു. വിവിധ മാഗസിനുകളിലൂടെയുള്ള പരസ്യ പ്രചാരണത്തിന് തെലവിട്ടത് 5 കോടി രൂപയും.

2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവിൽ വന്നത്. ഇതിന്റെ പരസ്യത്തിനും ബോധവൽക്കരണ പ്രചാരണ പരിപാടികൾക്കുമായി കേന്ദ്രസർക്കാർ ചെലവാക്കിയ തുകയെക്കുറിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവിധ നടപടിക്രമങ്ങൾക്ക് സർക്കാർ മുൻകൈയെടുത്തിയിരുന്നു.