‘ആണായാലും പെണ്ണായാലും വെട്ടിക്കൂട്ടി പെട്ടിയിലാക്കും’; ബ്രണ്ണന്‍ കോളേജില്‍ കെഎസ് യുവിനെതിരെ എസ്എഫ്‌ഐയുടെ കൊലവിളി പ്രകടനം

Jaihind News Bureau
Friday, February 27, 2026

 

 

കണ്ണൂര്‍: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്എഫ്‌ഐ. ‘പെണ്ണായാലും ആണായാലും വെട്ടിക്കൂട്ടി പെട്ടിലാക്കും’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രകടനം നടത്തി. ഇന്നലെ നടന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മന്ത്രി വീണ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നവര്‍ക്ക് ‘കുഴിമന്തി’ ഓഫര്‍ ചെയ്തുകൊണ്ടുള്ള പ്ലക്കാര്‍ഡുമായി കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തി. യൂണിറ്റ് പ്രസിഡന്റ് ദിയ പി, വൈസ് പ്രസിഡന്റ് ആര്യശ്രീ എന്നിവരാണ് പ്ലക്കാര്‍ഡുകളുമായി ദൃശ്യങ്ങളിലുള്ളത്. മന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് ക്യാമ്പസില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്‌പോര് ശക്തമായത്.