
ഉറങ്ങുന്നത് ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്.സാധാരണ എട്ട് മുതല്‍ 10 മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ ഇത് പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും നടക്കാറില്ല.പ്രത്യേകിച്ച് കൗമാര പ്രായക്കാർക്കും യുവാക്കൾക്കും. അതിരാവിലെ ആരംഭിക്കുന്ന സ്കൂള്‍, കോളജ് സമയങ്ങളും ട്യൂഷനും കോച്ചിങ്ങും സ്ക്രീന്‍ ഉപയോഗവും പാര്‍ട്ട് ടൈം ജോലികളുമൊക്കെ കാരണം പലര്‍ക്കും ഉറക്കം ശരിക്ക് ലഭിക്കാറില്ല.ഇത്തരത്തിൽ ഉറക്കമില്ലാതെ പോകുമ്പോൾ മാറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളിക്കും.
ഇത്തരത്തില്‍ ഉറങ്ങാൻ സാധിക്കാത്തവർ അവധി ദിവസങ്ങളിൽ ഉറങ്ങുന്നത് നല്ലതാണു. നഷ്ടമാകുന്ന ഉറക്കസമയം വാരാന്ത്യങ്ങളിലെ അവധി ദിവസങ്ങളില്‍ ശരിക്കുറങ്ങി അങ്ങ് തീര്ത്തേക്കണമെന്നാണ് ചില പുതിയ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ഷീണം മാറ്റാന്‍ മാത്രമല്ല വാരാന്ത്യങ്ങളിലെ ഈ അധിക ഉറക്കം സഹായിക്കുക. മറിച്ച് ഈ ദീര്‍ഘമായ ഉറക്കം വിഷാദരോഗ സാധ്യതകള്‍ കൂടി കുറയ്ക്കുമെന്ന് അമേരിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. നല്ല ഉറക്കം ലഭിക്കാത്ത കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഈ ഉറക്കം ലഭിക്കാത്തവരെ അപേക്ഷിച്ച് വിഷാദരോഗ സാധ്യത 41 ശതമാനം കുറവാണെന്നാണ് കണ്ടെത്തല്‍.
2021നും 2023നും ഇടയിലുള്ള നാഷണല്‍ ഹെല്‍ത്ത് ആന്‍ജ് ന്യൂട്രീഷന്‍ എക്സാമിനേഷന് സര്‍വേ വിവരങ്ങള്‍ വെച്ച് ഒറിഗോണ്‍ സര്‍വകലാശാലയിലെയും ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.16 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ ഡേറ്റയാണ് പരിശോധിച്ചത്.