ബ്ലാക്ക് കോഫിയിൽ നാരങ്ങ നീര് ചേർത്ത് കുടിച്ചാൽ സംഭവിക്കുന്നത് …

Jaihind News Bureau
Saturday, February 21, 2026

ബ്ലാക്ക് കോഫിയിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? നാരങ്ങയും ബ്ലാക്ക് കോഫിയും ചേർത്ത് കുടിക്കുന്നത് വയറിന് അസ്വസ്ഥതകൾ ഉണ്ടാവാൻ കാരണമാകുന്നു. കോഫിയിലും നാരങ്ങയിലും അസിഡിറ്റി കൂടുതലാണ്. വെറും വയറ്റിൽ ഇവ ചേർത്ത് കുടിക്കുന്നത്, വയറിന് അസിഡിറ്റി, എരിച്ചിൽ, ദഹന കുറവ്, വയറിളക്കം എന്നിവ ഉണ്ടാവാൻ കാരണമാകും. എന്നാൽ നാരങ്ങയ്ക്കും, ബ്ലാക്ക് കോഫിക്കും അതിന്റേതായ ഗുണങ്ങളുണ്ട്.

കോഫിയിൽ ക്ലോറോജെനിക് ആസിഡും നാരങ്ങയിൽ വിറ്റാമിൻ സിയും സിട്രസ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

കോഫി ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ആരോഗ്യമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.