
ഒരു പ്രായം കഴിഞ്ഞാല്‍ നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ പലര്‍ക്കും ഉണ്ടാവാറുണ്ട് . അതില്‍ മിക്ക ആളുകള്‍ക്കും കാണപ്പെടുന്ന പ്രശ്നമാണ് മുട്ട് വേദന. ഒരിഞ്ച് നടക്കുമ്പോഴേക്കും അസഹനീയ വേദനയാവും ചിലര്‍ക്ക് .എന്നാല്‍ മുട്ട് വേദന ഒരു പരിധി വരെ തടയാന്‍ ചില ഭക്ഷണങ്ങള്‍ ഒഴുവാക്കിയാല്‍ മതി.
നിരന്തരം റെഡ് മീറ്റ് കഴിക്കുന്നത് സന്ധികളില്‍ വേദന ഉണ്ടാവാന്‍ കാരണമാകുന്നു. ഇതില്‍ ധാരാളം ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും ട്രാന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുട്ടുകളില്‍ വേദന ഉണ്ടാവാന്‍ കാരണമാകാറുണ്ട്. നിരന്തരം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തെ മോശമാക്കുന്നു.
മദ്യം സ്ഥിരമായി മദ്യം കുടിക്കുന്നതും മുട്ട് വേദന ഉണ്ടാവാന്‍ കാരണമാകാറുണ്ട്. അമിതമായി മദ്യം കുടിക്കുന്നത് നിര്‍ജ്ജലീകരണം ഉണ്ടാവാനും ആരോഗ്യസ്ഥിതി വഷളാവാനും കാരണമാകുന്നു. ഒമേഗ 6 ഫാറ്റി ആസിഡിന്റെ അളവ് കൂടുന്നത് സന്ധി വീക്കം ഉണ്ടാവാന്‍ കാരണമാകുന്നു. കൂടാതെ മുട്ട് വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് വഴിവെയ്ക്കും.അമിതമായി ഉപ്പ് കഴിക്കുന്നതും സന്ധി വേദന ഉണ്ടാവാന്‍ കാരണമാകുന്നു.