ജനകീയ പോരാട്ടവുമായി പ്രതിപക്ഷ നേതാവ്; പുതുയുഗയാത്ര ഇന്ന് പാലക്കാട് ജില്ലയിൽ

Jaihind News Bureau
Monday, February 16, 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ പര്യടനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് യാത്ര പാലക്കാട്ടെത്തുന്നത്. രാവിലെ ജില്ലാ അതിർത്തിയായ നീലിയോട് വച്ച് യു.ഡി.എഫ് നേതാക്കൾ യാത്രയ്ക്ക് വൻ വരവേൽപ്പ് നൽകും. സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ പര്യടനം സംഘടിപ്പിക്കുന്നത്.

രാവിലെ 10 മണിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൂറ്റനാട് യാത്ര എത്തിച്ചേരും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടാമ്പിയിലും ആവേശകരമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ചെർപ്പുളശ്ശേരി, കോങ്ങാട് എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം മണ്ണാർക്കാട് വച്ചാണ് ഇന്നത്തെ സ്വീകരണ പരിപാടികൾ സമാപിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു.ഡി.എഫ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും യാത്രയെ സ്വീകരിക്കാൻ എത്തും.