
ക്യാമ്പസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം കാരണം അടച്ചിട്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാനുള്ള വി സിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകള്‍ യൂണിവേഴ്‌സിറ്റിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ബാലറ്റ് പേപ്പറില്‍ സീരിയല്‍ നമ്പരും റിട്ടേണിങ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകള്‍ നല്‍കിയത് വോട്ടിങ്ങില്‍ കൃത്രിമം കാണിക്കാനാണെന്ന യുഡിഎസ്എഫ് വിദ്യാര്‍ത്ഥികളുടെ പരാതിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വിസി, പരാതിയില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അതിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് അടച്ചിടാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിസി ഡോ:പി. രവീന്ദ്രന്‍ കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വച്ച് ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ നടന്ന സംഘര്‍ഷവും, സാഹചര്യങ്ങളും വിസി ഗവര്‍ണറെ ധരിപ്പിച്ചു. ഗവര്‍ണറുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിസി തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവിട്ടത്.