കോഴിക്കോട് വെള്ളയില്‍ സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തില്‍ ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അസീമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.
അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 6ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അസീം, സെപ്റ്റംബര്‍ 7നാണ് മരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മരണകാരണം കണ്ടെത്താനാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.