
സോണോട്ടിക് വിഭാഗത്തിന്റെ ദേശീയ ശില്‍പ്പശാലയില്‍ പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. കെ ഉമ്മര്‍ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി. നിപ്പ രോഗത്തിന്റ ഉറവിടം , പരിപാലനം പ്രതിരോധം എന്നീ വിഷയങ്ങളില്‍ വിദഗ്ധനാണ് ഡോ. കെ ഉമ്മര്‍. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ കുറിച്ചുള്ള ദേശീയ ശില്പശാലയാണ് ഡല്‍ഹിയില്‍ നടന്നത്. നിലവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫാണ് ഡോ. കെ ഉമ്മര്‍.
2018 ല്‍ നിപ്പ രോഗം കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ച വേളയില്‍ മെഡിക്കല്‍ സംഘത്തിലെ അംഗമായിരുന്നു ഡോ. കെ ഉമ്മര്‍. തന്റെ അനുഭവങ്ങളും പരിചയസമ്പത്തും ഉപയോഗിച്ചുള്ള പഠനത്തിന്റെ കണ്ടെത്തലുകള്‍ ആരോഗ്യരംഗത്തെ പുതിയ അറിവുകളാണ് പകര്‍ന്നത്. നാഷണല്‍ കപ്പാസിറ്റി ബിള്‍ഡിംഗ് ഫോര്‍ സോണോട്ടിക് സര്‍വയലന്‍സ് നേതൃത്വത്തില്‍ ഇന്ത്യയിലെ മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, തുടങ്ങിയ സ്പെഷ്യാലിറ്റികളുടെ എപ്പെക്സ് ബോഡി യോഗമാണ് നടന്നത്. കേരളത്തില്‍ നിന്നും മറ്റ് പല വകുപ്പുകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
കുരങ്ങ് പനി, മലേറിയ, പേ വിഷബാധ തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതടക്കമുള്ള കാര്യങ്ങളിലാണ് ശില്‍പ്പശാലയിലൂടെ ചര്‍ച്ചകള്‍ നടന്നത്. വിവിധ പകര്‍ച്ച വ്യാധികളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ശില്പശാലയില്‍ പ്രധാനമായും അവതരിപ്പിക്കപ്പെട്ടത്