വന്‍കിട കപ്പല്‍ കമ്പനികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യ്തു. ബ്ലൂ എക്കണോമിയുടെ പേരില്‍ മത്സ തൊഴിലാളിക്ക് വന്‍ കെണി കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. മത്സ്യത്തൊഴിലാളിയെ പരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോക്കരുത് ആഴക്കടല്‍ ഖനനം ഉപേക്ഷിക്കണം. കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെ വന്‍ നയാനങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം. മത്സ്യത്തൊഴിലാളിയുടെ ജീവിതയാഥാര്‍ത്ഥ്യം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. ഏതറ്റം വരെ പോയും ഇതിന് ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ മത്സ തൊഴിലാളികളുടെ പ്രശ്‌നം ഉന്നയിച്ച് ശക്തമായപോരാട്ടം നടത്തും മത്സ്യത്തൊഴിലാളികളുടെ ക്ഷമ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരീക്ഷിക്കരുത് എന്നും കെസി വേണുഗോപാല്‍ ഓര്‍മ്മപ്പെടുത്തി.