K MURALEEDARAN| ‘മുന്നണി വിപുലീകരണം പ്രധാന അജണ്ട; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതുണ്ടാകും’-കെ.മുരളീധരന്‍

Jaihind News Bureau
Wednesday, June 25, 2025

മുന്നണി വിപുലീകരണം പ്രധാനപ്പെട്ട അജണ്ടയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പല്ല തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതുണ്ടാകുന്നതാണ് നല്ലതെന്നദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടി തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.