നിലമ്പൂരില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരമാണ് നിലനില്‍ക്കുന്നത്. അതനുസരിച്ചുള്ള വിധിയെഴുത്താണ് നിലമ്പൂരില്‍ നടന്നതെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു.
രാജ്ഭവന്‍ ഒരിക്കലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കി മാറ്റരുതെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് എംഎല്‍എ. ഭരണഘടന സ്ഥാപനത്തിന്റെ മഹത്വവും നിഷ്പക്ഷതയും പുലര്‍ത്താന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു