ഇടുക്കിയില്‍ മൈലാടുംപാറയ്ക്ക് സമീപം കടുവയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തി. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. ഒരു നായയും കുഴിയില്‍ വീണിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയെ മയക്കുവെടി വെച്ചു. ഇന്ന് പുലര്‍ച്ചെയാണ് കടുവ കുഴിയില്‍ വീണത്. നായയെ വേട്ടയാടുന്നതിനിടെയില്‍ കുഴിയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.