പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: ഒളിവില്‍ പോയ പ്രതി പിടിയില്‍; നിരവധി കേസുകളില്‍ പ്രതി

Jaihind News Bureau
Sunday, May 25, 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പിടികൂടി കറുകച്ചാല്‍ പോലീസ്. കോട്ടയം കങ്ങഴ സ്വദേശി എബിന്‍ പി എസ് നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനം, മോഷണം, വധശ്രമം, ലഹരിക്കടത്ത്, കിഡ്‌നാപ്പിംഗ് ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 24 ല്‍ അധികം കേസുകളുണ്ട്.

ഈ മാസം 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിക്കെതിരെ മണിമല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എബിനെ പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.