ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശിയായ സാംസണ് ആണ് വീണത്. തൊടുപുഴയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സാംസണ് കോട്ടപ്പാറയിലെത്തിയത്. പാറയില്‍ നിന്നും തെന്നി എഴുപതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.