കണ്ണൂര്‍ മലപ്പട്ടത്തെ ഗാന്ധി സ്തൂപത്തെ പേടിക്കുന്ന വിപ്‌ളസിംഹങ്ങള്‍…

Jaihind News Bureau
Friday, May 16, 2025

കണ്ണൂര്‍ മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ സിപിഎം അനുവദിക്കണമോ… ? അതും സ്വകാര്യ ഭൂമിയില്‍ വിമുക്തഭടന്‍ ഗാന്ധി സ്തൂപം ഉണ്ടാക്കിയാല്‍ സിപിഎം പാര്‍ട്ടി അവിടെ തകര്‍ന്നു പോകുമെന്നാണ് വിപളവ സഖാക്കളുടെ നിലവിളി. ഇതേതു രാജ്യം സഖാവേ… വെള്ളരിക്കാപ്പട്ടണമോ അടുവാപുറമോ? .

അടുവാ പുറത്ത് സ്വന്തം ഭൂമിയില്‍ ഗാന്ധി സ്തൂപം നിര്‍മ്മിച്ച യൂത്ത് കോണ്‍ഗ്രസ് തളിപറമ്പ് ബ്ലോക്ക് സെക്രട്ടറിയും മുന്‍ സൈനികനുമായ പി.ആര്‍.സനീഷിനു നേരേയാണ് സി പി എം ഭീഷണി. സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥാണ് കൈയ്യടി നേടാന്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്നത്. ഗോപിനാഥന്റെവീമ്പടി ഇങ്ങനെ പോകുന്നു, ‘ സനീഷ് ഒരു കാര്യം മനസ്സിലാക്കണം, സൈന്യത്തില്‍ നിന്ന് വിരമിച്ച് ഇവിടെ വന്ന് അടുവാപ്പുറത്ത് കോണ്‍ഗ്രസ് ഉണ്ടാക്കി കളയാം എന്നാണ് വിചാരിക്കുന്നത് എങ്കില്‍ നിന്റെ അച്ഛന്‍ സദാനന്ദന്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല. നിന്റെ അച്ഛന്റെ പണിയും ഇതുതന്നെയായിരുന്നല്ലോ… ? അങ്ങനെ സദാനന്ദനെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ സനീഷിനെ നിലക്ക് നിര്‍ത്താന്‍ ഞങ്ങളുടെ ബാലസംഘം കുട്ടികള്‍ മതി !! സനീഷിനോട് സ്‌നേഹത്തോടെ പറയാനുള്ളത് ഗാന്ധി സ്തൂപം ഉണ്ടാക്കാന്‍ മെനക്കെടണ്ട എന്നുള്ളതാണ് . അത് നിന്റെ വീടിന്റെ മുന്നിലായിക്കോട്ടെ … നിന്റെ അടുക്കളയില്‍ ആയിക്കോട്ടെ… ഗാന്ധി സ്തൂപം ഉണ്ടാക്കാന്‍ മിനക്കെടേണ്ട. ‘

ഇതാണ് പാര്‍ട്ടിയുടെ ലൈന്‍. ഗാന്ധി സ്തൂപത്തെ പോലും പേടിക്കുന്ന വിപ്‌ളവ സിംഗങ്ങളാണ് ഗോപിനാഥന്റെ മുന്നില്‍ ഇരുന്ന് കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നത്. സഹിഷ്ണുതയെ കുറിച്ചും ജനാധിപത്യ ബോധത്തെ കുറിച്ചുമൊക്കെ ക്‌ളാസെടുക്കുന്ന ആരും സിപിഎമ്മിന്റെ അടുത്തേയ്ക്കു ചെല്ലരുത്. ന്യായീകരിക്കാന്‍ പുതിയ സിദ്ധാന്തങ്ങളും ക്യാപ്‌സൂളുകളും തിരയുകയാവും ഇടതു മൂല്യത്തില്‍ അഭിമാനിക്കുന്ന അന്തങ്ങള്‍

സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ഗാന്ധി നിന്ദ നടത്തുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകണം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം നേതാവായ ഈ ക്രിമിനല്‍ ഭീഷണിപ്പെടുത്തിയത്. ഇതേ ഭാഷ തന്നെയായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടേതും. കൊലപാതകവും ഗുണ്ടായിസവും കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമൊക്കെയാണ് സി.പി.എം എന്ന പാര്‍ട്ടിയുടെ പൊതുപരിപാടിയെന്നാണ് ഈ നേതാക്കള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി സ്തൂപം തകര്‍ത്ത് പാര്‍ട്ടി ഗ്രാമം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ തീരുമാനിച്ചാല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.