തിരുവനന്തപുരം: എസ്.എഫ്.ഐ നേതൃത്വവും ലഹരി മാഫിയയുമായുള്ള ബന്ധം കൂടുതൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ.
എസ്.എഫ്.ഐ പേരൂർക്കട ഏരിയാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. ആനന്ദ് എ.പി കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പുറത്ത് വിട്ടിരിക്കുന്നത്. തലസ്ഥാനത്തെ ലഹരി മാഫിയയെ നിയത്രിക്കുന്നത് ആനന്ദ് ഉൾപ്പടെയുള്ള എസ്.എഫ്.ഐ നേതാക്കളെന്നും എം.ജെ യദു കൃഷ്ണൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ ഇന്ന് അറസ്റ്റിലായ ഷാലിഖ് 2023ൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2024 ൽ ഹാജർകുറവുമൂലം ക്യാമ്പസിൽ നിന്ന് പുറത്തായ ഘട്ടം മുതൽ സംഘടനയുമായോ, കെ.എസ്.യുവുമായോ യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. ഏതായാലും തീവ്രത അളക്കാനോ, ജാഗ്രതക്കുറവ് ഉണ്ടായെന്നോ ,നിയമസഹായം നൽകാനോ കെ.എസ്.യു മുതിരില്ല എന്ന് അടിവരയിട്ട് പറയാൻ ആഗ്രഹിക്കുന്നു.
അതേ സമയം, @ PM ARSHO ഞാൻ ഒരു വീഡിയോ ഇപ്പോൾ പുറത്ത് വിടുകയാണ്. ദൃശ്യങ്ങളിൽ കാണുന്ന കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തി എസ്.എഫ്.ഐയുടെ പേരൂർക്കട ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായ തലസ്ഥാന നഗരിയിലെ ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് Adv Anandh AP. എസ്.എഫ്.ഐ നേതാക്കളാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ദൃശ്യങ്ങൾ എഐസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ദൃശ്യങ്ങളാണെന്നന്ന് പറഞ്ഞ് വെള്ളപൂശാൻ വരുമായിരിക്കും സഖാവും കൂട്ടരും എന്ന് വിശ്വസിക്കുന്നു.
എം.ജെ യദുകൃഷ്ണൻ