തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രശസ്ത എഴുത്തുകാരന് ഓംചേരി എന്‍.എന്‍ പിള്ളയുടെ വിയോഗത്തില്‍ അനുശോചിച്ചു. യു.പി.എസ്.സി പരീക്ഷയും എഴുതി കുത്തുബ് മിനാറും ചെങ്കോട്ടയും കണ്ട് നാട്ടിലേക്ക് മടങ്ങാന്‍ 73 വര്‍ഷം മുന്‍പ് ഡല്‍ഹിയിലെത്തിയ ഓംചേരി ഡല്‍ഹിയിലെ മലയാളിയായി മാറി.
നിഷ്ക്കളങ്കമായി ജീവിതത്തെയും മനുഷ്യരെയും സ്നേഹിച്ച ദാര്‍ശനികനായ എഴുത്തുകാരന്. അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിന് എക്കാലത്തും മുതല്‍ക്കൂട്ടാണ്. ഓംചേരി എന്നത് രാജ്യതലസ്ഥാനത്ത് എത്തുന്ന മലയാളികളുടെ മേല്‍വിലാസവും അഭയവുമായിരുന്നു. ഓംചേരി എന്ന മനുഷ്യന്റെ സ്നേഹവും ജീവിതവും അടുത്തറിയാന്‍ ‘ ആകസ്മികം’ എന്ന ഓര്‍മക്കുറിപ്പ് മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു.