പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പഞ്ചായത്തുകളില്‍ വോട്ട് കൂടുകയും മുനിസിപ്പാലിറ്റിയില്‍ വോട്ട് കുറയുകയുമാണ് ചെയ്തത്. മുനിസിപ്പിലാറ്റിയില്‍ വോട്ടിങ് ശതമാനം കൂടിയ സ്ഥലങ്ങളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫിന് ആധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. പാര്‍ട്ടി അനുമാനിക്കുന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് രാഹുല്‍ പ്രതികരിച്ചു.
അതെസമയം പോളിങ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫ് പോക്കറ്റുകളില്‍ കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. യുഡിഎഫ് മൂന്നാമത് ആകണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ആ സമീപനം എല്ലാവര്ക്കും അറിയാം. എല്‍ഡിഎഫിനോടുള്ള കരുതല്‍ ആണ് അതെന്നും രാഹുല്‍ പറഞ്ഞു.