തിരുവന്തപുരം: നടന് ജോജു ജോര്‍ജ്ജിനെതിരെ കെ.എസ്.യു രംഗത്ത്. ജോജു ജോര്‍ജിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ”പണി” എന്ന ചിത്രത്തില്‍ റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചിത്രീകരിക്കുകയും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്റ്റിഫൈ ചെയ്യുന്നതും ചൂണ്ടിക്കാട്ടി കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ഫേസ്ബുക്ക് പ്രൊഫൈലില്‍ റിവ്യു എഴുതിയിരുന്നു.ഇതില്‍ ജോജു ജോര്‍ജ് ആദര്‍ശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നു.ഇതിന് പിന്നാലെയാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. ജോജു ആദര്‍ശിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോയാല്‍ നിയമ പോരാട്ടം കെ.എസ്.യു ഏറ്റെടുക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.