അടിച്ചു മോനേ വയനാടിന്; ഭാഗ്യനമ്പർ TG 434222, ഒന്നാം സമ്മാനം 25 കോടി

Jaihind Webdesk
Wednesday, October 9, 2024

 

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്‍റെ സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അതിർത്തി ജില്ലയായതിനാൽ ആരാണ് വാങ്ങിയതെന്ന് വ്യക്തമാകാൻ പ്രയാസമാണെന്നും ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്.