സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്; ഒരു മതിൽ പണിതാൽ നവോത്ഥാനം ആകുന്നത് എങ്ങനെ..?

Friday, December 28, 2018

G-Sukumaran-Nair

സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്. സർക്കാർ സന്നാഹങ്ങളും സകലവിധ സമ്മർദ്ദങ്ങളും ഉപയോഗിച്ച് ഒരു മതിൽ പണിതാൽ നവോത്ഥാനം ആകുന്നത് എങ്ങനെയെന്ന് എൻഎസ്എസ് ചോദിച്ചു. ഭരണപക്ഷത്തെ രണ്ട് പ്രബല കക്ഷികളുടെ നേതാക്കളെയും ഇപ്പോൾ ചേക്കേറിയ ഒരു നേതാവിനെയുമാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നതെന്നും എൻ എസ് എസ് ആരോപിക്കുന്നു.