ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരൻ നായർ

Jaihind News Bureau
Friday, October 25, 2019

ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. സംസ്ഥാന സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും മുന്നോക്ക – പിന്നോക്ക വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്‍റെ പേരിൽ വർഗീയത വളർത്താന്‍ സർക്കാർ ശ്രമിക്കുന്നു. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെ ബോധപൂർവ്വം അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കാൻ വേണ്ടിയാണ് ശരിദൂരം സ്വീകരിച്ചത്. വട്ടിയൂർക്കാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടാണെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.