ശബരിമല യുവതീപ്രവേശനം : വിധി സ്വാഗതാര്‍ഹം; വിശ്വാസത്തിന്‍റെയും വിശ്വാസ സമൂഹത്തിന്‍റെയും ജയം : ജി സുകുമാരൻ നായര്‍

Jaihind News Bureau
Thursday, November 14, 2019

NSS-G.Sukumaran Nair

ശബരിമല യുവതീപ്രവേശന വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട വിധി സ്വാഗതാര്‍ഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. 7 അംഗ വിശാല ബെഞ്ചിന്‍റെ തീരുമാനത്തിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും നടപ്പാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്‍റെയും വിശ്വാസ സമൂഹത്തിന്‍റെയും ജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.