ശബരിമല : സർക്കാരുമായി ഇനി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്

Jaihind Webdesk
Thursday, February 21, 2019

NSS-G-Sukumaran Nair

ശബരിമല വിഷയം സംബന്ധിച്ച് ഇനി സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് എൻഎസ്എസ്.
ഇക്കാര്യത്തില്‍ നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നും എൻഎസ്എസ് വ്യക്തമാക്കി. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും എൻഎസ്എസ് നിലപാടിൽ ഉറച്ചു നിൽക്കും. സർക്കാരുമായി യാതൊരു ചർച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ ശ്രമിച്ചിട്ടില്ല. അതിന് യാതൊരു ആഗ്രഹവുമില്ലെന്നും അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നും സുകുമാരൻ നായർ പറഞ്ഞു

സമവായത്തിനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ നിർദ്ദേശങ്ങളും എൻഎസ്എസ് തള്ളി. വിശ്വാസ വിഷയത്തിൽ ഇടതുമുന്നണിയുമായി ഒരു ചർച്ചയുമില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി.

ഇടുമുന്നണിയുടെ കേരള സംരക്ഷണയാത്ര തുടങ്ങിയത് മുതൽ എൻഎസ്എസിനോടുള്ള എതിർപ്പ് മയപ്പെടുത്തിയായിരുന്നു ഇടതു നേതാക്കളുടെ പ്രസ്താവനകൾ. ഏറ്റവും ഒടുവിൽ അങ്ങോട്ട് പോയി ചർച്ച നടത്താൻ പോലും മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഇനി ഒരു ച‍ർച്ചയുമില്ലെന്ന് തുറന്നടിക്കുകയാണെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.