തീറ്റ മല്‍സരത്തിനിടെ ദാരുണാന്ത്യം; ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Jaihind Webdesk
Saturday, September 14, 2024

പാലക്കാട്: ഓണാഘോഷത്തിനിടെ സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തില്‍ പങ്കെടുത്ത യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് മരിച്ചത്. ഇഡ്ഡലി തൊണ്ടയില്‍ കുടങ്ങുകയായിരുന്നു.

കൂടുതല്‍ ഇഡ്ഡലി തിന്നുന്നവര്‍ക്ക് സമ്മാനം എന്നായിരുന്നു സംഘാടകര്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ പങ്കെടുത്ത സുരേഷ് ഇഡ്ഡലി വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.