‘ഭരണകക്ഷി എംഎൽഎ തോക്കുമായി നടക്കേണ്ട അവസ്ഥ’; ക്രമസമാധാനത്തിൽ നമ്പർ 1 ആണത്രേ!: പരിഹസിച്ച് വി.ടി. ബൽറാം

Jaihind Webdesk
Monday, September 2, 2024

 

തിരുവനന്തപുരം: പി.വി അൻവറിന്‍റെ ആരോപണത്തിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, എഡിജിപി എം.ആർ അജിത്കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കു നേരേ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവറിന്‍റെ ആരോപണത്തിന് പിന്നാലെയാണ് കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാമിന്‍റെ പരിഹാസം.  ഭരണപക്ഷ എംഎൽഎയ്ക്ക് പോലും സ്വയം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.

 

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ഒരു ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേ!