കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഎഫ് പ്രതിഷേധ സംഗമം നാളെ

Jaihind Webdesk
Sunday, September 1, 2024

 

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്‍റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 10-ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, രമേശ് ചെന്നിത്തല, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, ഷിബു ബേബി ജോണ്‍, ജി. ദേവരാജന്‍, രാജന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.