പാലക്കാട്: നെന്മാറയില് 17 വയസുകാരന് പോലീസിന്റെ മര്‍ദനം. അളുവശ്ശേരി സ്വദേശി യെ നെന്മാറ എസ്ഐ രാജേഷ് മര്‍ദിച്ചെന്നാണ് പരാതി. തലയ്ക്ക് അടിയേറ്റ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. മുടിയില്‍ പിടിച്ചുവലിച്ച് കുട്ടിയുടെ തല ജീപ്പിനുള്ളിലേക്കിട്ടു. ശേഷം കൈകൊണ്ട് മുഖത്തും തലയിലും മര്‍ദിച്ചെന്നാണ് ആരോപണം.
അതേസമയം മര്‍ദിച്ചിട്ടില്ലെന്നും വിവരം തിരക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം. ലഹരി വില്‍പ്പനക്കാരെ അന്വേഷിക്കുന്നതിനിടെ അത് ചോദിക്കുകയായിരുന്നു. കുട്ടിയുടെ പോക്കറ്റില്‍ കൈയിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എസ്ഐ പറഞ്ഞു.