പത്തനംതിട്ട: ഡിവെെഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാ കേസിൽ നാടുകടത്തി. പത്തനംതിട്ട തൂവയൂരിലെ അഭിജിത്ത് ബാലനെയാണ് നാടുകടത്തിയത്. പത്തനംതിട്ട കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ നിർദ്ദേശം.
പോലീസ് റിപ്പോർട്ടിൽ അഭിജിത്ത് ബാലൻ റൗഡിയാണ്. ഇയാൾ നല്ലനടപ്പ് ബോണ്ടിൽ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്നു. ജില്ലയിലെ ഡിവെെഎഫ്ഐയിൽ കാപ്പാ കേസ് ക്രിമിനൽ കേസ് പ്രതികള്‍ കൂടുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. കാപ്പാ കേസ് പ്രതിയെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മാലയിട്ട് സ്വീകരിച്ചതിലുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് ഡിവെെഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാ കേസിൽ നാടുകടത്തുന്നത്.