പുനലൂരിൽ ഇടിമിന്നലേറ്റു രണ്ടു മരണം; മരിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍

Jaihind Webdesk
Tuesday, June 18, 2024

 

കൊല്ലം: കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റു രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് തൊഴിലാളികൾ മരിച്ചത്.