രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പന്ത്രണ്ടാം ദിവസത്തിലേക്ക്. അസമിലെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ അതിജീവിച്ചാണ് യാത്ര മുന്നേറുന്നത്. ന്യായ് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അസം സർക്കാർ.
യാത്രയ്ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയെ തകർക്കാൻ വേണ്ടിയാണ് അസമിൽ ഉടനീളം ബിജെപി പ്രവർത്തകർ ന്യായ് യാത്രയെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായിട്ടാണ് ബിജെപി പ്രവർത്തകർ യാത്രയുടെ ജനകീയത അട്ടിമറിക്കാൻ ശ്രമിക്കുന്നത്. എന്നാല്‍ യാത്ര തടയും തോറും അതിന്റെ ശക്തിയേറി വരികയാണ്.