ശബരിമല വിധിക്ക് എതിരായ ഹർജികൾ ജനുവരി 22 ന് മുൻപ് പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ശബരിമല കേസ് സുപ്രീം കോടതിയിൽ വീണ്ടും മെൻഷൻ ചെയ്തപ്പോൾ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ശബരിമല കേസിൽ എന്തു തീരുമാനം എടുക്കേണ്ടതും അഞ്ചംഗ ഭരണഘടന ബെഞ്ചാണ് എന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജികൾ ജനുവരി 22ന് പരിഗണിക്കാൻ ആണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. അപ്പോൾ എല്ലാവരുടെയും വാദം കേൾക്കും. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ശബരിമലയിൽ ഇല്ലാത്തതിനാൽ റിട്ട് ഹർജികൾ ഉടൻ പരിഗണിക്കണമെന്ന അഭിഭാഷകൻ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് വീണ്ടും തള്ളിയത്.