കൊവിഡ് -19 : കുവൈറ്റില്‍ ഇന്ന് 9 മരണം; പുതുതായി രോഗബാധിച്ചവർ 665

Jaihind News Bureau
Monday, May 25, 2020

കുവൈറ്റില്‍ കൊവിഡ് -19 മൂലം 9 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 165 ആയി. 665 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 21967 ആയി.  വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 195 പേര്‍ ഇന്ത്യക്കാര്‍ ആണ് .  ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 7030 ആയി.
പുതിയതായി 504 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 6621 ആയി .  15181 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .