കുവൈറ്റില്‍ 833 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; മൂന്ന് മരണം

Jaihind News Bureau
Thursday, July 9, 2020

കുവൈറ്റ് : കൊവിഡ് മൂലം കുവൈറ്റില്‍ മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 382 ആയി. 833 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 52,840 ആയി.

പുതിയതായി 578 പേരാണ് രോഗമുക്തര്‍ ആയി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 42,686 ആയി . 9772 പേരാണ് നിലവില്‍ ചികിത്സയിലുണ്ട്.