അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 8 പേർ മരിച്ചു

Jaihind News Bureau
Thursday, August 6, 2020

അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന 8 പേർ മരിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. നവരംഗ്പുരയിൽ ശ്രേയ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയു വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 5 പുരുഷന്മാരും 3 സ്ത്രീകളുമാണ് മരിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീപിട‌ിത്തമുണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ട്. വെന്‍റിലേറ്ററുമായി ബന്ധപ്പെട്ട ഉപകരണത്തിൽ നിന്നാണ് തീപ്പടർന്നത് എന്നാണ് പ്രാഥമിക വിവരം. 40 പേരെ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ആളുകൾ തീപ്പടർന്ന പ്രദേശത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.