ചെറിയ പെരുന്നാളിന് വലിയ ആശ്വാസം : യു.എ.ഇയില്‍ കൊവിഡ് രോഗികള്‍ കുറഞ്ഞു ; ഇന്ന് ഒരു മരണം, 781 പുതിയ കേസുകള്‍

Jaihind News Bureau
Sunday, May 24, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് 781 എന്ന എണ്ണത്തിലേക്ക് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ ദിവസം ആയിരത്തിന് തൊട്ടുതാഴെ വരെ രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതാണ്, കുത്തനെ കുറഞ്ഞത്. ഇതോടൊപ്പം, ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തതും പെരുന്നാള്‍ ദിനത്തിലാണ്. ഇന്ന് ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ആകെ രോഗബാധിതരുടെ എണ്ണം 29,485 ആയും, ആകെ മരിച്ചവരുടെ എണ്ണം 245 ആണ്. അതേസമയം, 561 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 15,056 ആയി കൂടി. ചെറിയ പെരുന്നാളിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്ക്. അതേസമയം, ആഘോഷങ്ങള്‍ ഇല്ലാതെയുള്ള പെരുന്നാള്‍ ആണ് ഗള്‍ഫിലെങ്ങും ആഘോഷിക്കുന്നത്.