78 ന്‍റെ നിറവില്‍ ഉമ്മന്‍ചാണ്ടി ; ‘സംഘടനാ തെരഞ്ഞെടുപ്പ് നല്ല സന്ദേശം’

Jaihind Webdesk
Sunday, October 31, 2021


കോട്ടയം : നിയമസഭാ സാമാജികത്വത്തിന്‍റെ  50–ാം വാർഷികം ആഘോഷിക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78–ാം പിറന്നാള്‍. ആഘോഷങ്ങളൊഴിവാക്കി. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാർഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലിൽ വീട്ടിൽ നാട്ടുകാരെ കണ്ടു.

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നല്ല സന്ദേശം നല്‍കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയില്‍ ഉണര്‍വുണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ മാധ്യമ പ്രവർത്തകരോട്  പറഞ്ഞു.