കുവൈത്തില്‍ 77 പേര്‍ക്കു കൂടി കൊവിഡ് ; ഇതില്‍ 60 പേരും ഇന്ത്യക്കാര്‍

Jaihind News Bureau
Sunday, April 5, 2020

 

കുവൈത്ത് : കുവൈത്തില്‍ 77 പേര്‍ക്കു കൂടി ഞായറാഴ്ച കൊറോണ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 60 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 556 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേര്‍ പുതിയതായി കൊറോണ മുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 99 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.