കായംകുളത്ത് 76 വയസുകാരിയെ പീഡിപ്പിച്ചു; 25 കാരൻ പിടിയിൽ

Jaihind Webdesk
Friday, June 28, 2024

 

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അവശനിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.