കുവൈത്തിൽ 75 പുതിയ കൊവിഡ് കേസുകൾ; ആകെ രോഗികൾ 417

Jaihind News Bureau
Friday, April 3, 2020

കുവൈത്ത്: കുവൈത്തിൽ വെള്ളിയാഴ്ച 75 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 417 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.