കൊവിഡ്-19 : കുവൈറ്റില്‍ ഒരു മരണം; 740 പുതിയ രോഗികള്‍

Jaihind News Bureau
Friday, July 10, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 383 ആയി. 740 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 53580 ആയി. പുതിയതായി 528 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 43214 ആയി. 9983 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .