കൊവിഡ്: കുവൈറ്റില്‍ 7 മരണം കൂടി; ആകെ മരണം 296 ആയി

Jaihind News Bureau
Sunday, June 14, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 7 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 296 ആയി. 454 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 35920 ആയി.

വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 41 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9827 ആയി. പുതിയതായി 877 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 26759 ആയി . 8865 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .